തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 70 രൂപയും ഒരു പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നതെന്ന് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് നിലവിലെ വില. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതോടെ ആഗോള വിപണികളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ സംഭവങ്ങളെ തുടർന്ന് അമേരിക്ക ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ സ്വർണവിലയെയും ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.




