Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിഴിഞ്ഞം ഓഹരി കൈമാറ്റം നടന്നിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി.)ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും നിലവിൽ ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തുറമുഖത്തിന്റെ ഉടമസ്ഥാവകാശം പൂർണമായും സംസ്ഥാന സർക്കാരിനാണെന്നും കൺസഷൻ കരാർ പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ 25 ശതമാനത്തിലധികം ഓഹരികൾ കൈമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഹരി കൈമാറ്റത്തിന് കമ്പനി ഔദ്യോഗികമായി അപേക്ഷ നൽകിയാൽ മാത്രമേ സർക്കാർ വിഷയം പരിഗണിക്കുകയുള്ളൂ. ഇതുവരെ അന്തിമ അനുമതിയോ നടപടിയോ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓഹരി കൈമാറ്റം ഇതിനകം നടന്നുവെന്ന തരത്തിൽ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, അദാനി പോർട്ടും എം.എസ്.സി.യും തമ്മിലുള്ള ചർച്ചകൾ ഒരു വർഷത്തിലേറെയായി തുടരുന്നതാണെന്ന് പറഞ്ഞു. ഈ ചർച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപ് തന്നെ പുറത്തുവന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഹരി കൈമാറ്റം നടന്നാൽ തുറമുഖത്തിൽ കുത്തക രൂപപ്പെടുമെന്ന ആശങ്കയും മുഖ്യമന്ത്രി തള്ളി. കൺസഷൻ കരാറിൽ ‘കോമൺ യൂസർ ഫസിലിറ്റി’ ഉറപ്പാക്കിയിട്ടുള്ളതിനാൽ ഒരു കമ്പനിക്കും കുത്തക അവകാശം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കരാർ വ്യവസ്ഥകൾ വായിക്കാതെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെയും സുരക്ഷാ അനുമതിയും നിർബന്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കമ്പനി സെബിക്ക് കത്ത് നൽകിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി അനിവാര്യമാണെന്ന് സർക്കാർ അറിയിച്ചിരുന്നുവെന്നും തുടർന്ന് കമ്പനി ഔദ്യോഗികമായി അനുമതിക്കായി അപേക്ഷ നൽകിയതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേർഡ് കമ്മിറ്റി വിഷയം വിശദമായി പരിശോധിച്ചുവരികയാണ്. സമിതിയുടെ റിപ്പോർട്ടും കേന്ദ്ര സർക്കാരിന്റെ അനുമതിയും ലഭിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിക്കും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്കും അനുകൂലമാണെന്ന് ഉറപ്പായ ശേഷമേ സർക്കാർ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement
WhiteswanTV Footer