തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ 120 രൂപയും ഇന്ന് 80 രൂപയും കുറഞ്ഞു. വിപണിയില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 74,160 രൂപയാണ്.
ഈ മാസം 9 മുതല്‍ സ്വര്‍ണവില കുറയുന്നുണ്ട്. ഒരാഴ്ചകൊണ്ട് 1600 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. റെക്കോര്‍ഡ് വിലയായ 75760 വരെ എത്തിയ ശേഷമാണ് വില ഇടിയുന്നത്. വിപണിയില്‍, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 9270 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7615 ആണ്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 5930 ആണ്. വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 916 ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 12t2m രൂപയാണ്.






