തിരുവനന്തപുരം: സ്വർണവില കേരളത്തിൽ ഇന്നും ഇടിഞ്ഞു. ഗ്രാമിന് 70 രൂപ താഴ്ന്ന് വില 14,860 രൂപയും പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയുമായി. ഇതോടെ കഴിഞ്ഞ 5 ദിവസംകൊണ്ട് സംസ്ഥാനത്ത് പവന് 6,160 രൂപയും ഗ്രാമിന് 770 രൂപയും കുറഞ്ഞു.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും വിലയിടിയാൻ കാരണമാകുന്നത്. ഇറാനെതിരെ യുഎസും ഇസ്രയേലും യുദ്ധം തുടങ്ങിയതിന്റെ ആവേശത്തിൽ കഴിഞ്ഞയാഴ്ച ഔൺസിന് 5,400 ഡോളറിന് മുകളിലേക്ക് രാജ്യാന്തര സ്വർണവില മുന്നേറിയുന്നു.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നിർണയ പ്രകാരം ഇന്ന് കേരളത്തിൽ 18 കാരറ്റ് സ്വർണവില രാവിലെ ഗ്രാമിന് 60 രൂപ താഴ്ന്ന് 12,270 രൂപയായി. വെള്ളിക്ക് വില മാറിയില്ല. ഗ്രാമിന് 285 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്അ സോസിയേഷൻ ഗ്രാമിന് 55 രൂപ കുറച്ച് 12,210 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നൽകിയിരിക്കുന്നത്.






