സംസ്ഥാനത്തെ സ്വർണവിലയിൽ ആശ്വാസം. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപ കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8020 രൂപയും പവന് 64,160 രൂപയുമായി. ഇന്നലെ സ്വർണത്തിന് 80 രൂപയുടെ നേരിയ വർധനവാണ് വിപണിയിൽ ഉണ്ടായിരുന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 107.9 രൂപയാണ്. 1,07,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾ ഇന്ത്യയുടെ സ്വർണവിപണിയെ സ്വാധീനിക്കാറുണ്ട്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.






