സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണ്ണവില കുത്തനെ ഇടിഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഒരു പവന് 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 95,960 രൂപയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ പണിക്കൂലി 5%, ജിഎസ്‌ടി 3% ഹാൾമാർക്കിംഗ് ചാർജുകളും ചേർക്കുമ്പോൾ, ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷം രൂപക്ക് മുകളിലായിരിക്കണം.

ഭൗമാരാഷ്ട്രീയ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനാൽ സ്വർണ്ണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകരെ ആകർഷിക്കുകയാണ്. ഈ വർഷം ഇതുവരെ സ്വർണ്ണത്തിന്റെ വില 56% വർധിച്ചിട്ടുണ്ട്. കേരളത്തിലെ സ്വർണ്ണവില ഒൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ അന്താരാഷ്ട്ര വിപണിവിലയെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നു. അന്താരാഷ്ട്ര നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കിലെ മാറ്റങ്ങൾ എന്നിവയാണ് ഇന്ത്യയിലെ സ്വർണ്ണവിലക്ക് പ്രധാന സ്വാധീനകങ്ങൾ.

വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം, സ്വർണ്ണവില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യുഎസ് സർക്കാരിന്റെ അടച്ചുപൂട്ടലും ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധിയും അന്താരാഷ്ട്ര സാമ്പത്തിക അനിശ്ചിതത്വം വർധിപ്പിച്ചതാണ് ഇപ്പോഴത്തെ വില ഉയർച്ചക്ക് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 11,995 രൂപ, 18 കാരറ്റ് 9,865 രൂപ, 14 കാരറ്റ് 7,685 രൂപ, 9 കാരറ്റ് 4,970 രൂപ വിലയുണ്ടായി. വെള്ളിയുടെ വില ഇന്ന് റെക്കോർഡ് നിരക്കിൽ, ഗ്രാമിന് 194 രൂപ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി വെള്ളി വില 190 രൂപ കടന്നതായാണ് വിവരം. വരും ദിവസങ്ങളിൽ വെള്ളിവില ഇനിയും ഉയരുമെന്ന് വിപണി സൂചനകൾ നൽകുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.