തൃശൂർ: കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസില്ല. കഴിഞ്ഞ വ്യാഴാഴ്ച സ്വരാജ് റൗണ്ടിൽ നിന്നും പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്കായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. ഈ സമയം ഗതാഗതമന്ത്രി കെബി ഗണേശ് കുമാറും റവന്യൂ മന്ത്രി കെ രാജനും അടക്കമുള്ളവർ ബസിലുണ്ടായിരുന്നു.
ഈ ബസിന് 34 വർഷം പഴക്കമുണ്ട്. 1991 ജൂണിലാണ് ബസ് നിരത്തിലിറക്കിയത്. കഴിഞ്ഞ വർഷം മാർച്ച് ഇരുപത്തിമൂന്നിനാണ് ബസിന്റെ ഫിറ്റ്നസ് കഴിഞ്ഞത്. കൊച്ചിയിൽ വിനോദ സഞ്ചാരികൾക്കുവേണ്ടി ഓടിയ ബസായിരുന്നു ഇത്. അടുത്തിടെയാണ് തൃശൂരിൽ നിന്ന് സുവോളജിക്കൽ പാർക്കിലേക്ക് സർവീസ് നടത്താൻ അധികൃതർ തീരുമാനിച്ചത്.




