തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 1,080 രൂപ വർദ്ധിച്ച് ചരിത്രത്തിലെ ആദ്യമായി ഒരു പവന് 86,000 രൂപ കടന്നു. 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 86,760 രൂപ ആയി. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസുകൾ ഉൾപ്പെടുത്തിയാൽ ഒരു പവൻ ആഭരണത്തിന് 94,000 രൂപ കൈമാറേണ്ടിവരും.
ഒരു ഗ്രാം സ്വർണത്തിന് 22 കാരറ്റ് – 10,845 രൂപ, 18 കാരറ്റ് – 8,925 രൂപ, 14 കാരറ്റ് – 6,935 രൂപ, 9 കാരറ്റ് – 4,470 രൂപ എന്നിങ്ങനെയാണ് നിലവിലെ വില. സ്വർണവില ഉയർന്നതിന്റെ കാരണം അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ മാറ്റങ്ങൾ എന്നിവയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1,440 രൂപ പവന് വർധിച്ചു. ദീപാവലി സമീപിക്കുന്നതിനാൽ സ്വർണവില ഗ്രാമിന് 12,000 രൂപ വരെ എത്തുമെന്ന് സൂചനകളുണ്ട്.
അതേസമയം, വെള്ളിവിലയും റെക്കോർഡിൽ. ഇന്നത്തെ വിപണി വില 153 രൂപ വരെ ഉയർന്നിട്ടുണ്ട്. ഇത് ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 150 കടക്കുന്നത്. വരാനിരിക്കുന്ന ദിവസങ്ങളിൽ വെള്ളിവില ഇനിയും ഉയരുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.




