തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,11,000 രൂപ നൽകണം. ഒരു ഗ്രാമിന് 13,875 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 225 രൂപയുടെ വർധന ഉണ്ടായിരുന്നെങ്കിലും ഇന്ന് വില കുറയുകയായിരുന്നു. ഇന്നലെ ഒരു പവന്റെ വില 1,11,120 രൂപയായിരുന്നു. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 265 രൂപയായി തുടരുന്നു. 10 ഗ്രാം വെള്ളിക്ക് 2,650 രൂപയാണ് നിലവിലെ വില.






