തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 45 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 392 രൂപ കൂടി. ഇന്നത്തെ വില പ്രകാരം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15,284 രൂപയും 22 കാരറ്റ് സ്വർണത്തിന് 14,010 രൂപയും 18 കാരറ്റ് സ്വർണത്തിന് 11,463 രൂപയുമാണ് വില. 24 കാരറ്റ് ഒരു പവന് 1,22,272 രൂപയായി ഉയർന്നു.
സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ തുടരുന്ന സാഹചര്യമാണ് നിലവിൽ. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും യുദ്ധസാഹചര്യങ്ങളും സ്വർണവില ഉയരാൻ കാരണമാകുന്നതായി വിപണി നിരീക്ഷകർ പറയുന്നു.




