തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 91,120 രൂപയിൽ വിലയെത്തി . ഗ്രാമിന് 11,390 രൂപയാണ് വില. 50 രൂപയാണ് ഗ്രാമിന് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 90,720 രൂപയായിരുന്നു വില. ഒറ്റ ദിവസം കൊണ്ട് പവന് 400 രൂപയാണ് കൂടിയത്. ഈ മാസം ഇതുവരെ സ്വർണ വിലയിൽ 4120 രൂപയുടെ വർധനയുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,365 രൂപയാണ് കേരളത്തിൽ വില.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4017 ഡോളറാണ് വില. ഓഹരി വിപണിയിലെ അനിശ്ചിതത്വം സ്വർണ വിലയ്ക്ക് ഗുണമായിട്ടുണ്ട്. ട്രംപിൻ്റെ താരിഫ് നയങ്ങളും സ്വർണത്തിന് അനുകൂലമായി. അഞ്ച് വർഷം മുമ്പ് സ്പോട്ട് ഗോൾഡ് വില 10 ഗ്രാമിന് 51,619 രൂപയായിരുന്നു. ഇപ്പോൾ 1,09,388 രൂപ നിലവാരത്തിലാണ് വ്യാപാരം.






