സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് നേരിയ വര്ധന. പവന് 120 രൂപ വര്ധിച്ച് 70,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 8765 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞിരുന്നു. ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ, യുഎസ്-ചൈന വ്യാപാര ഡീൽ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ സ്വർണവിലയിൽ ഇടിവ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ സ്വർണവിലയിൽ പ്രതിഫലിക്കും.






