സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണ്ണക്കൊള്ള കേസ്; ജില്ലാ കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സ്വർണക്കൊള്ള കേസിൽ ദേവസ്വം മന്ത്രി രാജിവെക്കുകയും, കേസിലെ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യണമെന്ന ആവശ്യവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കോൺഗ്രസ് എംപി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു.
സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ മൗനം ഗുരുതരമാണെന്നും, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട മന്ത്രി അധികാരത്തിൽ തുടരാൻ അർഹനല്ലെന്നും ഷാഫി പറമ്പിൽ എംപി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മാർച്ചിൽ വി.കെ. ശ്രീകണ്ഠൻ എംപി സംസാരിച്ചു. കേസിൽ സത്യം മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ കോൺഗ്രസ് നേതൃത്വത്തിലുള്ള കലക്ടറേറ്റ് മാർച്ചിൽ പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വലിയ സംഖ്യയിൽ പങ്കെടുത്തു. ശക്തമായ മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement