ഇടുക്കി: ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെന്ന പരാതിയില്‍ മുൻ എംഎല്‍എ മാത്യു സ്റ്റീഫനടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. തൊടുപുഴയിലെ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് തൊടുപുഴ പോലീസിന്റെ നടപടി.
പത്ത് ലക്ഷം രൂപയുടെ സ്വർണ്ണം കടമായി വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ചെന്നും, പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ജ്വല്ലറി ഉടമയുടെ പരാതി. ജനാധിപത്യ സംരക്ഷണ സമിതി പ്രവർത്തകരായ മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, ജിജി, സുബൈർ, എന്നിവരാണ് പ്രതികള്‍.
. പണം ചോദിച്ചപ്പോള്‍ ജ്വല്ലറി ഉടമക്കെതിരെ ജിജി പോലീസില്‍ പരാതി നല്‍കി. പരാതി പിൻവലിക്കാൻ കൂടുതല്‍ പണവും ആവശ്യപ്പെട്ടു. തട്ടിപ്പ് ബോധ്യപ്പെട്ടപ്പോള്‍ ജ്വല്ലറി ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിലവില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ സുബൈർ, ജിജി, എന്നിവർ നിലവില്‍ റിമാൻ്റിലാണ്.
സംഘടനയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആഴ്ചകള്‍ക്ക് മുമ്പ് സംഘടനയിൽനിന്ന് രാജിവെച്ചെന്നും മാത്യു സ്റ്റീഫൻ പത്രസമ്മേളനത്തിൽ പറഞ്ഞു.






