തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിൽ നിർണായക ഇടപെടലുമായി സർക്കാർ. രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുമതി നൽകാൻ തീരുമാനമായി. മന്ത്രി എംബി രാജേഷിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കാം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേര്‍ന്നത്.






