സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹോളി ആഘോഷങ്ങൾക്കിടെ നാലുവയസ്സുകാരന്റെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് മുത്തശ്ശി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഹോളി ആഘോഷത്തിനിടെ നാലുവയസ്സുകാരനോട് കൊടുംക്രൂരത. തന്റെ നേർക്ക് ചായം തെറിപ്പിച്ച കുഞ്ഞിന്റെ ദേഹത്തേക്ക് മുത്തശ്ശി ചൂടുവെള്ളം ഒഴിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയിൽ കോരാടിയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദേഹത്ത് ചൂടുവെള്ളം വീണതിന് പിന്നാലെ വേദനകൊണ്ട് കുഞ്ഞ് ആർത്തുകരയുന്നതും കേൾക്കാം.

ഓം ഹരിഷ് വാംഗെ എന്ന കുഞ്ഞിനോടാണ് മുത്തശ്ശി സിന്ധു താക്കറേ ക്രൂരത കാണിച്ചത്. ഹോളിദിനത്തിൽ വീടിനു പുറത്ത് നിറംചീറ്റിക്കുന്ന കുപ്പിയുമായി കളിക്കുകയായിരുന്നു ഓം. അവിടേക്ക് എത്തിയ സിന്ധുവിന്റെ ദേഹത്തേക്ക് ഓം ചായം തെറിപ്പിച്ചു. കുപിതയായ സിന്ധു, കൈവശമുണ്ടായിരുന്ന ബക്കറ്റിലെ ചൂടുവെള്ളം ഓമിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റ ഓമിനെ നാഗ്പുറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement