മലപ്പുറം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നതിനിടയിൽ, മുസ്‌ലിം ലീഗില്‍ മന്ത്രി വകുപ്പുകള്‍ക്കായി നേതാക്കള്‍ക്കിടയില്‍ പിടിവലി. പൊതുമരാമത്ത് വകുപ്പ് പ്രതീക്ഷിച്ച് കെ എം ഷാജിയും പി കെ ബഷീറും കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, നിയുക്ത മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് അരീക്കോട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയർന്നിരിക്കുകയാണ്. ഇന്നലെ പി കെ ബഷീറിന് വേണ്ടി ഫ്‌ളക്‌സ് സ്ഥാപിച്ചതിന് പിന്നാലെയാണ് ഷാജിയ്ക്ക് വേണ്ടി അരീക്കോട് തന്നെ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.
വ്യവസായം, ന്യൂനപക്ഷം, ഐ ടി വകുപ്പുകള്‍ കുഞ്ഞാലിക്കുട്ടിക്ക് തന്നെ ലഭിക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രിയായായി എന്‍ ഷംസുദ്ദീനും ആബിദ് ഹുസൈന്‍ തങ്ങള്‍ക്കും സാധ്യതയുണ്ട്. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്നാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം എടുത്തിരുന്നു. തദ്ദേശ വകുപ്പ് പാറക്കല്‍ അബ്ദുള്ളക്കോ എ കെ എം അഷ്‌റഫിനോ ലഭിക്കാനാണ് സാധ്യത.




