തൃശ്ശൂർ : തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ ടെമ്പിൾ പോലീസ് റൂട്ട് മാർച്ച് നടത്തി. ഇന്ന് വൈകുന്നേരം ടെമ്പിൾ പോലീസ് ഇൻസ്‌പെക്ടർ ജി. അജയ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.
മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് പടിഞ്ഞാറേ നടവരെ നീണ്ടുനിന്ന് വീണ്ടും മഞ്ജുളാൽ പ്രദേശത്ത് എത്തി സമാപിച്ചു. എസ്ഐമാരായ പി.ജി. സദാശിവൻ, സുനിൽ കുമാർ, എഎസ്ഐമാരായ കെ. സാജൻ, വിനയൻ, ജയചന്ദ്രൻ തുടങ്ങിയവർ റൂട്ട് മാർച്ചിൽ പങ്കെടുത്തു.






