സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എച്ച്1-ബി വീസ ഫീ വര്‍ധന: അമേരിക്കയ്ക്ക് പുറത്തുള്ളവര്‍ ഉടനെ മടങ്ങണം, ജീവനക്കാര്‍ രാജ്യം വിട്ട് പോകരുതെന്നും നിര്‍ദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി: എച്ച്1-ബി വീസ ഫീസ് വര്‍ധിപ്പിച്ച ട്രംപിന്റെ നടപടിക്ക് പിന്നാലെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ, മൈക്രോസോഫ്റ്റ് അടക്കമുള്ള പ്രമുഖ കമ്പനികള്‍. എല്ലാ എച്ച് -1 ബി വിസ ഉടമകളും കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും അമേരിക്ക വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ട കമ്പനികള്‍, അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്ന എച്ച്1-ബി വീസ ഉടമകളോട് ഉടന്‍ മടങ്ങിവരാനും ആവശ്യപ്പെട്ടു.

ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭ്യമാകുന്നത് വരെ എച്ച്-1ബി വീസയും എച്ച്4 വീസയും കൈവശമുള്ളവര്‍ യുഎസില്‍ തുടരണമെന്ന് മെറ്റ ഇമെയില്‍ വഴി നിര്‍ദേശം നല്‍കി. അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ മടങ്ങിവരണമെന്നും മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്.

എച്ച്-1ബി വീസയ്ക്കുള്ള വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറായാണ് ട്രംപ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. അമേരിക്കയില്‍ ഈ വീസ കൈവശം വെച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യാക്കാരാണ്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് മാറ്റം പ്രതീക്ഷിച്ചിരിക്കുന്നവരെ അടക്കം ഇത് സാരമായി ബാധിക്കും. മൂന്ന് വര്‍ഷ കാലാവധിയുള്ള ഈ എച്ച്1-ബി വീസ ഫീസ് വര്‍ധിപ്പിക്കുന്നത് അമേരിക്കയിലെ തൊഴിലാളികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കാനാണെന്ന് ട്രംപ് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.