കൊച്ചി: ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്ത യുവാവ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയിൽ ചികിത്സയിൽ. എളമക്കര സ്വദേശി സനിൽ (49) ആണ് അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. പനമ്പിള്ളിനഗറിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് ഡെർമ ക്ലിനിക്കിലാണ് യുവാവ് കൃത്രിമമായി മുടിവച്ചു പിടിപ്പിക്കുന്ന ചികിത്സയ്ക്ക് വിധേയനായത്.
ഫെബ്രുവരി 26, 27 തീയതികളിലാണ് യുവാവ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്യുന്നത്. ദിവസങ്ങൾക്കകം തലയിൽ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടു. തലയിലെ തൊലി നഷ്ടപ്പെടുകയും പഴുപ്പ് നിറയുകയും ചെയ്തു. വേദന സഹിക്കാതെ വന്നപ്പോൾ അധികൃതരെ അറിയിച്ചു. എന്നാൽ വേദന സംഹാരി ഗുളികകൾ നൽകി യുവാവിനെ സ്ഥാപനം മടക്കി അയയ്ക്കുകയയിരുന്നു.
ഹെയർ ട്രാൻസ്പ്ലാന്റേഷനെ തുടര്‍ന്ന് സനിലിന്റെ തലയിൽ ഗുരുതര പ്രേശ്നങ്ങളുണ്ടാകുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നിലവിൽ തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേക ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. പനമ്പള്ളി നഗറിലെ സ്ഥാപനത്തിനെതിരെ യുവാവ് നിയമ നടപടികൾക്കൊരുങ്ങിയതോടെ ഉടമ ക്ലിനിക് പൂട്ടി മുങ്ങിയിരിക്കുകയാണ്.






