Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഞാന്‍ തന്നെ, ഞാന്‍ തന്നെ…. കോണ്‍ഗ്രസിന്റെ നെഞ്ചില്‍ മൂന്ന് വട്ടം ആണിയടിച്ച് സുധാകരന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടുവില്‍ അതും സംഭവിച്ചു, കെ സുധാകരനും കോണ്‍ഗ്രസിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നു. പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കി കണ്ണൂരില്‍ താന്‍ തന്നെ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ കെപിസിസി പ്രസിഡന്റ്. അതും ഒന്നല്ല, മൂന്ന് വട്ടം ആവര്‍ത്തിച്ചു. നേമം പോലുള്ള ഹൈ വോള്‍ട്ടേജ് മണ്ഡലങ്ങളില്‍ ആര്‍എസ്എസിനെ പേടിച്ച് മത്സരിക്കാന്‍ ആളില്ലാത്ത അവസ്ഥ. പാലക്കാടും കൊല്ലത്തും പത്തനംതിട്ടയിലുമെല്ലാം ഉള്ളവര്‍ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ചേരിപ്പോര്. അനക്കമുണ്ടാക്കാതെ അവസാിച്ച പുതുയുഗ യാത്ര. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി കിനാവ് നെയ്യുന്നവരുടെ തിരക്ക് മറ്റൊരു വശത്ത്. ഇതിനെല്ലാം ഇടയിലാണ് തലമുതിര്‍ന്ന നേതാവ് തന്നെ പിന്നില്‍ കൂടി കുത്തിയിരിക്കുന്നത്.

ലോക്‌സഭയില്‍ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നല്‍കിയ മൂന്ന് ദിവസത്തെ വിപ്പ് ലംഘിച്ച് സുധാകരന്‍ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നു. മാത്രമല്ല, ലോകസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പകരമാണ് കണ്ണൂരില്‍ വെച്ച് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നതും. കണ്ണൂരില്‍ നിന്ന് മത്സരിക്കുമോ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, നൂറല്ല, നൂറ്റിപ്പത്ത് ശതമാനം ഉറപ്പാണ് സുധാകരന്‍ നല്‍കിയിരിക്കുന്നത്. ഇനിയിത് പരിഹാസരൂപേണ നല്‍കിയ മറുപടിയാണെന്ന് കരുതുന്നവരുമുണ്ട്. പക്ഷേ തനിക്ക് കണ്ണൂരില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മുമ്പ് പലവട്ടം പറഞ്ഞിട്ടുള്ള സുധാകരനെ സംബന്ധിച്ച് അക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നൊരു തീരുമാനം വരാതിരിക്കുന്നതില്‍ അമര്‍ഷമുണ്ടെന്ന് വ്യക്തം.

ദില്ലിയില്‍ തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനിരിക്കെയാണ് ഹൈക്കമാന്‍ഡിനോടുള്ള ഈ അതൃപ്തി സുധാകരന്‍ പരസ്യമാക്കിയിരിക്കുന്നത്. സിറ്റിംഗ് എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. അതിന് കാത്തുനില്‍ക്കാതെയാണ് ഒരു മുഴം മുന്‍പേ സൂധാകരന്റെ ഈ നീക്കം. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ കണ്ണൂരില്‍ നിലവിലെ എം പി കൂടിയായ സുധാകരന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നില്ല. എം പി സ്ഥാനത്തിരിക്കുന്നവര്‍ മത്സരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ തീരുമാനമെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ തീരുമാനമായിട്ടില്ല എന്നിരിക്കെ ഓരോ നേതാക്കളും അബദ്ധങ്ങളൊന്നും പറയാതിരിക്കാന്‍ കൂടെ ആളെ നിരീക്ഷിക്കാന്‍ വിടേണ്ട അവസ്ഥയിലാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍. കൂടാതെ, ലോക്‌സഭയില്‍ നിന്ന് വിട്ടുനിന്നതിനെക്കുറിച്ച് ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടുമില്ല.

സിറ്റിങ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. ഈ സാഹചര്യത്തില്‍ മറ്റ് പേരുകളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നത്. സുധാകരന് മാത്രമായി ഇളവ് കൊടുക്കുമോ എന്നതും സംശയം. ഇപ്പോള്‍ ഷാഫി പറമ്പിലിന്റേയും കെസി വേണുഗോപാലിന്റേയും പേരുകള്‍ ഇത്തരത്തില്‍ ഉയരുന്നുണ്ട്. ഇത്രയും സിറ്റിങ് എംപിമാരെ കളത്തിലിറക്കി കളിച്ച് കയ്യിലുള്ളതും പോയി കയ്യാലപ്പുറത്തിരിക്കേണ്ട അവസ്ഥയിലാകുമോ എന്ന ആശങ്ക വലത് ബുദ്ധിജീവികള്‍ക്കുണ്ട്. ടി.ഒ. മോഹനന്‍, അമൃത രാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് സുധാകരന് പകരമായി സാധ്യത പട്ടികയിലുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രന്‍ തന്നെയിറങ്ങുമെന്നത് ഏകദേശ ധാരണയായിട്ടുണ്ട്. അതിനാല്‍ കണ്ണൂര്‍ തിരിച്ചുപിടിക്കാന്‍ സുധാകരനെ പോലെ ശക്തനായ ഒരാള്‍ തന്നെ മത്സരിക്കണമെന്ന അഭിപ്രായം കണ്ണൂരിലെ പാര്‍ട്ടിയിലെ ചിലര്‍ക്കുണ്ട്.

കണ്ണൂരിലെ ഏറ്റവും കരുത്തനായ സുധാകരനെ പിണക്കി കൊണ്ട് ഒരു സ്ഥാനാര്‍ത്ഥിനിര്‍ണയം കെ.പിസിസിക്ക് ദുഷ്‌കരമാണ്. താനല്ലെങ്കില്‍ തന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തന്ത്രമാണ് സുധാകരന്‍ നടത്തുന്നതെന്ന വിലയിരുത്തലുമുണ്ട്. ഷാഫി പറമ്പിലിന് ആവാമെങ്കില്‍ തനിക്കെന്തുകൊണ്ട് ആളെയിറക്കിക്കൂടാ എന്ന് സുധാകരന്‍ ചിന്തിച്ചാല്‍ തെറ്റുപറയാനില്ല. കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായാല്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് വരാനും സാദ്ധ്യതയേറെയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും പുതിയ കലഹങ്ങളും അടവുകളുടെ പുത്തന്‍ മുറകളും ഇഷ്ടത്തിനനുസരിച്ച് ഇറക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ജനക്ഷേമമോ വികസനമോ ഒന്നുമല്ല വെറും അധികാര മോഹം മാത്രമാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് നേതാക്കന്മാരുടെ ഓരോ പ്രവര്‍ത്തിയില്‍ നിന്നും വ്യക്തമാണ്.

Recent News

Advertisement
WhiteswanTV Footer