സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഹജ്ജ് തീർഥാടകർക്ക് യാത്രാ തിയതി സ്വയം തീരുമാനിക്കാം

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരംലഭിക്കുന്ന തീർഥാടകർക്ക് യാത്രാതീയതിയും വിമാനവും സ്വന്തമായി ഓൺലൈനായി ബുക്ക്‌ ചെയ്യുന്നതിനും ഇ-ടിക്കറ്റ് ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്ന എല്ലാ സംസ്ഥാനങ്ങളിലെയും ഹജ്ജ് ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം.
പ്രായമായ തീർഥാടകരുടെ സൗകര്യാർഥം ‘ഹജ്ജ് സുവിധ’ ആപ്പിൻ്റെ പ്രവർത്തനം ലഭിക്കുന്നതിന് കൈയിൽ ധരിക്കുന്ന ‘ഹജ്ജ് സുവിധ സ്മാർട്ട് റിസ്റ്റ് ബാൻഡ്’ എല്ലാ തീർഥാടകർക്കും നൽകും.

ഇതിലൂടെ തീർഥാടകരുടെ വിവരങ്ങളും ലൊക്കേഷൻ, ലഗേജ്, കാലാവസ്ഥ മുതലായവയും അറിയാനാകും. പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കാൻ കഴിയാത്ത തീർഥാടകർക്ക് ആപ്പ് വളരെ ഉപകാരപ്രദമാകും.
ഹജ്ജിന് പണമടച്ചശേഷം യാത്ര റദ്ദാക്കിയാൽ തുക തിരികെ നൽകുന്നത് വേഗത്തിലാക്കുന്നതിന് ഭാവിയിൽ ഡിജിറ്റൽ പിൽഗ്രിം റീഫണ്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കും. അടുത്ത ഹജ്ജിന് നടപ്പാക്കാനുദ്ദേശിക്കുന്ന 20 ദിവസത്തേക്കുള്ള പാക്കേജ് (ഷോർട്ട് ഹജ്ജ്), ഭക്ഷണ വിതരണത്തിനായുള്ള കാറ്ററിങ് സർവീസ് തുടങ്ങിയവ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു.

കേന്ദ്ര ന്യൂനപക്ഷ സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാർ അധ്യക്ഷതവഹിച്ചു. കേന്ദ്ര മൈനോറിറ്റി ജോയിന്റ് സെക്രട്ടറി റാം സിങ്, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സി. ഷാനവാസ്, ഡെപ്യൂട്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ മുഹമ്മദ് നിയാസ് അഹമ്മദ്, നസീം അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു വേണ്ടി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, നോഡൽ ഓഫീസർ പി.കെ. അസ്സയിൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം; ആക്രമിച്ചത് യുവതിയടക്കം 4 അംഗ സംഘം

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പടെ നാലം​ഗ സംഘം മർ‌ദിച്ചത്. യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ഇവർക്കെതിരെ

Read More »

റംസാൻ കളറാക്കാൻ ഷാജി പാപ്പനും പിള്ളേരും എത്തുന്നു

സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ആട് 3 മാർച്ച് 19ന് പുറത്തിറങ്ങും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ഫാൻ്റസി, ഹ്യൂമർ, ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം റംസാൻ ആഘോഷങ്ങൾ കളറാക്കാനാണ്

Read More »

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി; പഞ്ചായത്ത് ഓവർസിയർ പിടിയിൽ

എറണാകുളം: ടോയ്‌ലറ്റ് നിർമിക്കാൻ 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഓവർസിയർ ദീപേഷ് കുമാർ ആണ് അറസ്റ്റിലായത്. പുത്തൻകുരിശിലെ ഒരു ഗോഡൗണിന് സമീപം ടോയ്‌ലറ്റ് നിർമ്മാണത്തിന്

Read More »

പലിശരഹിത സ്വർണവായ്പയുടെ മറവിൽ വീട്ടമ്മയുടെ ആഭരണങ്ങൾ തട്ടിയ യുവാവ് പിടിയിൽ

തലശ്ശേരി: പലിശരഹിത സ്വർണവായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയെ ധർമടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻമുക്ക്‍ സ്വദേശി പി.പി. ഇസ്മയിൽ (42) ആണ് കൊച്ചിയിൽ നിന്ന്

Read More »

വവ്വാക്കാവ് മണപ്പള്ളിയിൽ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: വീട്ടിലേക്ക് മീൻ വാങ്ങാൻ പോയ വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു. കുലശേഖരപുരം കടത്തൂർ ദേവാലയത്തിൽ നടേശൻ്റെ ഭാര്യ വിജിയാണ് (49) മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. വവ്വാക്കാവ് മണപ്പള്ളി റോഡിൽ

Read More »

ചോർന്നത് വിശ്വാസ്യതയും; അത്ര നിസാരമല്ല ഡാറ്റ ചോർച്ച

നിങ്ങൾ ഓരോ ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ എത്രമാത്രം പെർമിഷനുകൾ കൊടുക്കാറുണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ഫോണിലെ ഓരോ വ്യക്തി വിവരങ്ങളും ഉപയോ​ഗിക്കാൻ ആ ആപ്പുകൾക്ക് അനുവാദം കൊടുക്കുന്ന പ്രക്രിയയാണത്. ഷോപ്പിങ്

Read More »
Advertisement