റിയാദ്: ഇനി 25 വർഷത്തിന് ശേഷമായിരിക്കും വീണ്ടും വേനൽ കാലത്ത് ഹജ്ജ് നടക്കുക. ഹജ്ജ് സീസണുകൾ ഇനി കുറച്ചു കാലം വസന്തകാലത്തായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഏകദേശം 25 വർഷത്തിന് ശേഷമായിരിക്കും വേനൽക്കാലത്തേക്ക് ഹജ്ജ് മടങ്ങിവരികയെന്നും കാലാവസ്ഥാ നിരീക്ഷകർ കണക്കുക്കൂട്ടുന്നു.
അടുത്ത എട്ട് ഹജ്ജ് സീസണുകൾ വസന്തകാലത്തും തുടർന്നുള്ള എട്ടെണ്ണം ശൈത്യകാലത്തും പിന്നീട് ശരത്കാലത്തുമായിരിക്കും. ഹിജ്റ കലണ്ടർ ചക്രത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ പ്രവചനം. സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനിയാണ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.






