സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ഹാഫ്’; വാമ്പയര്‍ ആക്ഷന്‍ ത്രില്ലറുമായി ഗോളം ടീം വീണ്ടും ഒന്നിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

‘ഗോളം’എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് സംജാദ്. രഞ്ജിത്ത് സജീവിനെ നായകനാക്കി സംജാദ് സംവിധാനം ചെയ്ത 2024 ൽ പുറത്തിറങ്ങിയ ‘ഗോളം’, ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഒന്നായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ ഗോളം തിയറ്ററിന് റിലീസിനു ശേഷം ഒടിടി റിലീസിലും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഗോളം ടീമിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു.

‘ഹാഫ്’ എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം വാമ്പയര്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ഒന്നായിരിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. കഥാപാത്രങ്ങളൊന്നുമില്ലാതെ നിഗൂഢതയുണര്‍ത്തുന്ന,അസ്തമയ സൂര്യനും ഒരു കാറും ചോരപ്പാടുകളുമൊക്കെ ചേര്‍ന്നാണ് ടൈറ്റില്‍ പോസ്റ്റര്‍. ഗോളം ടീം തന്നെയാണ് വീണ്ടും ഒന്നിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി. ഗോളത്തിന്‍റെ നിർമ്മാതാക്കളായ ആനും സജീവും ചേര്‍ന്നാണ് ‘ഹാഫ്’എന്ന ചിത്രവും നിര്‍മ്മിക്കുന്നത്. ഗോളത്തില്‍ നായകനായി എത്തിയ രഞ്ജിത്ത് സജീവ് തന്നെയാവും ചിത്രത്തിലെ നായകന്‍ എന്നാണ് പ്രേക്ഷകരുടെ അനുമാനം.

അതേസമയം താരനിരയെക്കുറിച്ച് മറ്റ് സൂചനകളൊന്നും പുറത്ത് വിട്ടിട്ടില്ല.രഞ്ജിത്ത് സജീവിനൊപ്പം ദിലീഷ് പോത്തനും സണ്ണി വെയ്നുമാണ് ഗോളത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രവീൺ വിശ്വനാഥും സംജാദും ചേര്‍ന്നായിരുന്നു രചന. ജൂണ്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം രണ്ട് മാസങ്ങള്‍ക്കിപ്പുറം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സ്ട്രീമിംഗും ആരംഭിച്ചു.

Tags :

Recent News

Advertisement