Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിണറായി മുഖ്യമന്ത്രി ആയാൽ സന്തോഷം: ജി സുധാകരന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: പിണറായി വിജയനെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ വിശദീകരണവുമായി അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന ജി സുധാകരന്‍ രംഗത്തെത്തി .പിണറായി മുഖ്യമന്ത്രി ആയാൽ സന്തോഷം: ജി സുധാകരന്‍ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആയാൽ സന്തോഷമാണ്. പക്ഷെ മൂന്നാം തവണ പിണറായി അധികാരത്തിൽ എത്തില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. നിലവിലെ കേരളത്തിലെ സാഹചര്യത്തിൽ ജനം എൽഡിഎഫി ന് വോട്ട് ചെയ്യില്ല എന്നും താൻ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും സുധാകരൻ പറഞ്ഞു .യുഡിഎഫ് പിന്തുണയ്ക്കും. അത് സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ചേർത്തലയിൽ പി പ്രസാദിനെതിരെ പ്രചരണം ആരംഭിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു. ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കുമെന്നും, കഴിഞ്ഞ തവണ കേവലം ആറായിരം വോട്ടിനു ജയിച്ച പി പ്രസാദ് തന്നെ കമ്മ്യൂണിസം പഠിപ്പിക്കാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു തനിക്ക് പാർലമെന്ററി വ്യാമോഹം എന്ന് പറയുന്നവർക്ക് നാണവും മാനവും ഉണ്ടോയെന്നും ജി സുധാകരന്‍ ചോദിച്ചു. മത്സരിക്കുന്ന എല്ലാവർക്കും വ്യാമോഹം ഉണ്ടെന്നും പാർലമെൻററി വ്യാമോഹം ഇല്ലാത്തതു കൊണ്ടാണോ വീണ്ടും അവർ മത്സരിക്കുന്നത്. ഇവരൊക്കെ കണ്ണടച്ച് ഇരിക്കുകയാണല്ലോയെന്നും ജി സുധാകരൻ പരിഹസിച്ചു പറഞ്ഞു

Tags :

Recent News

Advertisement
WhiteswanTV Footer