കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു.`ജയിച്ചതിൽ ഒരുപാട് സന്തോഷം. ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകും. സംഘടനയിൽ നിന്നും പുറത്തു പോയിട്ടുള്ളവർക്ക് എപ്പോൾ വേണമെങ്കിലും തിരികെ വരാമെന്നും എല്ലാവരും ഒരു കുടുംബമാണെന്നും’- ശ്വേത മേനോൻ പറഞ്ഞു.
കൂടാതെ മലയാള സിനിമയിലെ മുൻനിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ പ്രധാനപ്പെട്ട ഘടകങ്ങളാണെന്നും ശ്വേത വ്യക്തമാക്കി. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും ശ്വേത കൂട്ടിച്ചേർത്തു.






