കോഴിക്കോട്: യുഡിഎഫ്-ആര്‍എംപിഐ ജനകീയ മുന്നണി ചോമ്പാല്‍ ഹാര്‍ബര്‍ വാര്‍ഡ് (14) തെരഞ്ഞെടുപ്പ് കമ്മിറ്റിയായി. കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എന്‍.ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി ഹാരിസ് മുക്കാളി, ലീഗ് പഞ്ചായത്ത് പ്രസിഡന്റ് യു.എ.റഹീം, കേരള കോണ്‍ ജേക്കബ്ബ് ജില്ലാ സെക്രട്ടറി പ്രദീപ് ചോമ്പാല, കെ.കെ.ഷെറിന്‍ കുമാര്‍, കെ.കെ.നാസര്‍, സി.മജീദ്, കെ.കെ.റജിസ്, ടി.കെ.സഹീര്‍, കെ.കെ.ഫൈസല്‍, പി.പി.സുനീര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എന്‍.ഇബ്രാഹിം (ചെയര്‍മാന്‍), ആനിക്കന്റവിട ശിവദാസന്‍ (കണ്‍വീനര്‍).






