ന്യൂഡല്‍ഹി: ഷേക്ക് ഹസീന നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധം അറിയിച്ച ബംഗ്ലാദേശിന് തിരിച്ച് മറുപടിയുമായി ഇന്ത്യ. ഹസീന നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും ഇന്ത്യയ്ക്ക് അതില്‍ പങ്കില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയിലിരുന്ന് ഷേക്ക് ഹസീന ബംഗ്ലാദേശിലെ തന്റെ അനുയായികളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് ബംഗ്ലാദേശ് സര്‍ക്കാര്‍, ധാക്കയിലെ ഇന്ത്യയുടെ ആക്ടിങ് ഹൈക്കമ്മിഷണറെ കടുത്ത പ്രതിഷേധം അറിയിച്ചത്.
ഹസീന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.ബംഗ്ലദേശിന്റെ ഇന്ത്യയിലെ ആക്ടിങ് ഹൈക്കമ്മിഷണറെ വെള്ളിയാഴ്ച വിളിച്ചുവരുത്തിയിരുന്നു. ബംഗ്ലാദേശുമായി പരസ്പരം പ്രയോജനകരവുമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഉന്നതതല കൂടിക്കാഴ്ചകളില്‍ ഇക്കാര്യം ആവര്‍ത്തിച്ചിട്ടുള്ളതാണെന്നും ബംഗ്ലാദേശ് പ്രതിനിധിയെ അറിയിച്ചതായി വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.






