സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആരോഗ്യ ഇൻഷുറൻസ് ഡിജിറ്റലാകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രോഗ്യ ഇൻഷുറൻസ് ക്ലെയിം നടപടികൾ എളുപ്പത്തിലും സുഗമവുമാക്കാൻ രൂപംകൊടുത്ത ദേശീയ ഹെൽത്ത് ക്ലെയിം എക്സ്ചേഞ്ച് സംവിധാനം ഉടൻ ആരംഭിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. പദ്ധതിയെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി.ഒരു വർഷത്തോളമായി നടക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കും.

ഏകീകൃതസംവിധാനം വരുന്നതോടെ നടപടിക്രമങ്ങൾ ലളിതമാകും. സമയതാമസമില്ലാതെ ഡിജിറ്റലായി ഇൻഷുറൻസ് ക്ലെയിം ചെയ്യാനും കഴിയുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ പറഞ്ഞു. മോദിസർക്കാർ ഇന്ത്യയെ വികസിതരാജ്യമാക്കുമെന്ന് വിഭാവനം ചെയ്യുന്ന 2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുകൂടിയാണ് നീക്കം.

നാഷണൽ ഹെൽത്ത് അതോറിറ്റിയും (എൻ.എച്ച്.എ.) ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും (ഐ.ആർ.ഡി.എ.ഐ.) ചേർന്നാണ് ദേശീയ ഹെൽത്ത് ക്ലെയിം എക്സ്ചേഞ്ച് നടപ്പാക്കുന്നത്. 2023-ൽ ഇതിന് രൂപം നൽകിയെങ്കിലും പദ്ധതി നിലവിൽ വന്നിട്ടില്ല.

ഇൻഷുറൻസ് കമ്പനികളും ആശുപത്രികളും പദ്ധതിയുടെ ഭാഗമായിരിക്കും. എല്ലാ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകളും ഇതുവഴിയാക്കും. അതോടെ കടലാസുരഹിതമായി നടപടിക്രമങ്ങൾ നീങ്ങും. ഓൺലൈനായി നടക്കുന്നതിനാൽ കാലതാമസമില്ലാതാകും. ക്ലെയിമുകൾ പാസാക്കാനുള്ള ഭരണപരമായ ബുദ്ധിമുട്ട് ആശുപത്രികൾക്ക് ഒഴിവാകും. മാത്രമല്ല, ക്ലെയിം നേടിയെടുക്കാനുള്ള നൂലാമാലകളിൽ നിന്ന് രോഗികൾക്ക് മോചനവുമാകും.

മുപ്പതോളം ഇൻഷുറൻസ് കമ്പനികൾ ഇതിനകം പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് വിവരം. വിപുലമായ രീതിയിൽ ആശുപത്രികളെക്കൂടി ചേർക്കും. എൻ.എച്ച്.സി.എക്സ്. പ്രോത്സാഹിപ്പിക്കാൻ ആശുപത്രികൾക്ക് സാമ്പത്തിക ഇളവുനൽകുന്നതും ആരോഗ്യമന്ത്രാലയം പരിഗണിക്കുന്നുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.