കുവൈത്ത് സിറ്റി: കുവൈത്തിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതൽ താപനിലയിൽ സ്ഥിരമായ ഉയർച്ചയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത തിങ്കളാഴ്ചയോടെ പരമാവധി താപനില 52 ഡിഗ്രി സെൽഷ്യസിൽ എത്താനാണ് സാധ്യത.
ഉപരിതലത്തിലെ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുന്നതിനാലാണെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. തുടക്കത്തിൽ 44 ഡിഗ്രി സെൽഷ്യസായിരിക്കും പരമാവധി താപനില. പിന്നീട് ഇത് ക്രമേണ 48 ഡിഗ്രിയിലേക്ക് ഉയരുമെന്നും അൽ അലി പറഞ്ഞു






