സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യത്ത് ഏപ്രില്‍ മുതല്‍ ഉഷ്ണതരംഗം;മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി:രാജ്യം കനത്തച്ചൂടില്‍ വലയുമ്പോള്‍ ചൂടും ഉഷ്ണതരംഗങ്ങളും ഇനിയും വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ സാധാരണ അനുഭവപ്പെടുന്നതില്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്.മധ്യ, പടിഞ്ഞാറന്‍ മേഖലകളെയാകും ചൂട് ഏറ്റവും അധികം ബാധിക്കുക.രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയില്‍ കൂടുതലായി ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര അറിയിച്ചു.പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്കന്‍ ഒഡിഷയിലും ഉള്‍പ്പടെ സാധാരണയിലും ഉയര്‍ന്ന ചൂടാണ് അനുഭവപ്പെടുക.20 ദിവസം വരെ ഉഷ്ണതരംഗങ്ങള്‍ക്കും സാധ്യതയുണ്ട്.

അഭിനയിക്കാൻ പ്രതിഫലം വാങ്ങാറില്ല;പൃഥ്വിരാജ്

അതേസമയം സംസ്ഥാനത്ത് ചൂട് തുടരുകയാണ്.12 ജില്ലകളില്‍ താപനില ഉയരുമെന്നാണ് സൂചന.ഏപ്രില്‍ 5 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍,മലയോര മേഖലകളിലൊഴികെ ഏപ്രില്‍ 5 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.