Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണൂര്‍ സര്‍വ്വകലശാല സെനറ്റ് നാമനിര്‍ദ്ദേശം;ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ് ഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റില്‍ കോണ്‍ഗ്രസ്,ആര്‍എസ്എസ് നേതാക്കളെ തിരുകിക്കയറ്റിതില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ.കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റിലേക്ക് സിന്‍ഡിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്ത 14 പേരുകളില്‍ 12 പേരുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളിയത്.പകരം ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് ആര്‍എസ്എസ് – കോണ്‍ഗ്രസ് നേതാക്കളെയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.കഥാകൃത്ത് ടി. പത്മനാഭനെയും ഗവേഷക വിദ്യാര്‍ഥി ആയിഷ ഫിദയെയും മാത്രമാണ് സിന്‍ഡിക്കേറ്റ് പട്ടികയില്‍ നിന്ന് നിലനിര്‍ത്തിയത്.

രാജ്യത്ത് ഏപ്രില്‍ മുതല്‍ ഉഷ്ണതരംഗം;മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

മാനദണ്ഡം മറികടന്ന് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ വിഭാഗത്തില്‍ ഗവര്‍ണര്‍ എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്ററെ ശുപാര്‍ശ ചെയ്തതായും എസ്എഫ്‌ഐ ആരോപിക്കുന്നു.ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെനറ്റ് യോഗം ചേരാന്‍ അനുവദിക്കില്ലെന്നാണ് എസ്എഫ്‌ഐ നിലപാട്. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തു കോടതിയെ സമീപിക്കാനും എസ്എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്.ഇടത് അധ്യാപക – വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

Recent News

Advertisement
WhiteswanTV Footer