സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കടലിലും ഉഷ്ണതരംഗം;പവിഴപ്പുറ്റുകള്‍ നശിക്കുന്നതായി പഠനറിപ്പോര്‍ട്ട് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടലിലെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തോതില്‍ നശിക്കുന്നതായി പഠനങ്ങള്‍ പുറത്ത്.ഉഷ്ണതരംഗങ്ങള്‍ സമുദ്ര ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നത്.ദ്വീപുമേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയപങ്കും ബ്ലീച്ചിങ്ങിന് വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം പഠനത്തില്‍ കണ്ടെത്തി.അന്തരീക്ഷത്തിലെ അമിത ചൂടും സമുദ്രപ്രവാഹത്തിലെ മാറ്റവുമാണ് കടലിലെ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണങ്ങളെന്ന് സിഎംഎഫ്ആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ.ഷല്‍ട്ടണ്‍ പാദുവ പറഞ്ഞു.താപസമ്മര്‍ദം നാലാഴ്ച തുടര്‍ച്ചയായി ഒരു ഡിഗ്രി സെല്‍ഷ്യസിനുമുകളില്‍ വന്നാല്‍ പവിഴപ്പുറ്റുകള്‍ നശിക്കും.

ലൈംഗിക വിദ്യാഭ്യാസം;ഏഴ്,ഒമ്പത് ക്ലാസുകളില്‍ അടുത്ത വര്‍ഷം മുതല്‍ പാഠ്യവിഷയമാവും

പവിഴപ്പുറ്റിനുണ്ടാകുന്ന നാശം കടലിലെ ആവാസവ്യവസ്ഥയ്ക്കും മത്സ്യസമ്പത്തിനും ഭീഷണിയാണ്.സമുദ്രതാപനില അസാധാരണമാംവിധം ഉയര്‍ന്നുനില്‍ക്കുന്ന കാലാവസ്ഥാസ്ഥിതിയാണ് ഉഷ്ണതരംഗം.കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27 മുതല്‍ ലക്ഷദ്വീപില്‍ ഈ സാഹചര്യമാണ്.രാജ്യത്ത് 560 തരം പവിഴപ്പുറ്റുകളുള്ളതില്‍ പകുതിയിലധികം ഇനവും ലക്ഷദ്വീപിലുണ്ട്.ചെറുമത്സ്യങ്ങളുടെ ആവാസവ്യവസ്ഥകൂടിയാണ് കടലിലെ പവിഴപ്പുറ്റുകള്‍. ഇവയുടെ തകര്‍ച്ച വിനോദസഞ്ചാരത്തെയും മത്സ്യബന്ധനമേഖലയെയും ബാധിക്കും. ഇത് തീരദേശസമൂഹത്തിന് ഉപജീവനഭീഷണിയാണ്.കടല്‍പ്പുല്ലുപോലെയുള്ള മറ്റ് സമുദ്രസമ്പത്തിനും ഉഷ്ണതരംഗം ഭീഷണിയാണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.