ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ വലിയ കാലാവസ്ഥ മാറ്റങ്ങളുണ്ടാകുമെന്ന് അറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. താപനില കുറയുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച താപനിലയിൽ നേരിയ വർധനവ് ഉണ്ടാകുമെങ്കിലും തിങ്കളാഴ്ചയോടെ വീണ്ടും തണുപ്പ് കൂടുമെന്നാണ് അറിയിപ്പ്. വൈകുന്നേരത്തോടെ തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.






