തിരുവനന്തപുരം: മഴയില്‍ നിന്ന് രക്ഷ നേടാതെ വടക്കന്‍ കേരളം. അടുത്ത രണ്ട് ദിവസം കൂടി വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. മധ്യ, തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകള്‍ക്കാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അതിശക്തമായ മഴയാണ് വടക്കന്‍ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.






