എറണാകുള൦: മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. മൂവാറ്റുപുഴയാറിന്റെ ഭാഗമായ വടക്കെകടവിൽ ആണ് ഒരാളെ ഒഴുക്കിൽ പെട്ട് കാണാതായത്. വള്ളിക്കട സ്വദേശി ജോബ്(42)ആണ് ഒഴുക്കിൽ പെട്ടത്.
ജോബിനെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ തുടരുന്നു.






