സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ശക്തമായ മഴ; 110 കെവി കെഎസ്ഇബി ലൈനില്‍ മരം വീണു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് കനത്തമഴയിൽ 110 കെവി കെഎസ്ഇബി ലൈനില്‍ മരം വീണു. മാവൂര്‍ റോഡിന് സമീപം യു. കെ. ശങ്കുണ്ണി റോഡിലാണ് വന്‍മരം പൊട്ടി 110 കെവി കെഎസ്ഇബി ലൈനിന് മുകളില്‍ വീണത്. സംഭവസ്ഥലത്ത് അപകടഭീഷണി നിലനില്‍ക്കുന്നു. മാധ്യമം ഓഫീസിന് സമീപമുള്ള ഉള്ള ഗേറ്റില്‍ മരം തൂങ്ങി കിടക്കുകയാണ്. സംഭവത്തെക്കുറിച്ച് പോലീസിനെയും അധികൃതരെയും അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പ്രതിദിനം നിരവധി യാത്രക്കാരും വാഹനങ്ങളും ഈ വഴിയിലൂടെ കടന്നു പോകുന്നു. മരം തൂങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ ഏത് നിമിഷവും വലിയ ദുരന്തം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് അപകടം ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.