തൃശൂർ: ചാവക്കാട് ബൈപാസ് റോഡിലും അതിനോട് ബന്ധിപ്പിച്ച ചാവക്കാട്– ചേറ്റുവ റോഡിലും ഇന്ന് ഉച്ചയോട് കൂടി മണിക്കൂറുകളോളം കടുത്ത ട്രാഫിക് ബ്ലോക്ക്. വാഹനങ്ങൾ നീങ്ങാതെ നില്ക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കും നാട്ടുകാരക്കും വലിയ ബുദ്ധിമുട്ടായിരുന്നു.
ഏറ്റവും ശ്രദ്ധേയമായി പോലീസിന്റെ അഭാവത്തിൽ അരിബൂർ സ്വദേശി ശ്രീകുമാർ തന്നെ മണിക്കൂറുകളോളം ട്രാഫിക് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഇടക്കിടെ ചില സ്വകാര്യ, സർക്കാർ ബസുകളുടെ കണ്ടക്ടർമാരും ഇറങ്ങി സഹായിച്ചു.
ചാവക്കാട് ട്രാഫിക് പോലീസ് സ്ഥലത്തെത്താത്തതിനാൽ, വൈറ്റ്സ്വാൻ ന്യൂസ് ടീം ചാവക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും സംഭവത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തതിനെ തുടർന്ന് മൂന്നാംകലിൽ പോയി ചേറ്റുവ വശത്ത് നിന്നും വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ തുടങ്ങി. അപ്പോഴും ചാവക്കാട് ബൈപാസ് മേഘലയിൽ ഗതാഗത നിയത്രണം നടത്തിയത് ശ്രീകുമാർ തന്നെ.






