സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹേമ കമ്മിറ്റി റിപ്പോർട്ട് ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി : ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ അഞ്ച് വർഷം പൂഴ്ത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. സുപ്രീംകോടതി അഭിഭാഷകൻ അജീഷ് കളത്തിലാണ് ഹരജി സമർപ്പിച്ചത്.

സംസ്ഥാന സർക്കാർ, സി.ബി.ഐ, ദേശീയ വനിതാ കമീഷനെയടക്കം എതിർ കക്ഷികളാക്കിയാണ് ഹരജി. ഹരജി വെള്ളിയാഴ്ച പരിഗണിക്കും. റിപ്പോർട്ടിൽ പുറത്തുവന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ പൊലീസിന് കേസെടുക്കാൻ നിർദേശം നൽകണമെന്നും സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമീഷനോട് നിർദേശിക്കണമെന്നും ഹരജിയിൽ പറയുന്നു.

ജസ്റ്റിസ്സുമാരായ ഹൃഷികേശ് റോയ്, എസ്.വി. ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹരജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയ നടിമാരുടെ പരാതികളിൽ കേസെടുക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നൽകിയ കേരള ഹൈകോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.