Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു, സതീശന് ആശംസകള്‍; ഒടുവില്‍ മൗനം വെടിഞ്ഞ് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍: മുഖ്യമന്ത്രി പദവിയില്‍ നിന്നും തഴഞ്ഞതില്‍ ഇടഞ്ഞ് നിന്നിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അയയുന്നു. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സതീശന് എല്ലാവിധ ആശംസകളും നേരുന്നു. മന്ത്രിസഭയിലെ മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നലെ ഹൈക്കമാന്‍ഡ് തീരുമാനം വന്നതിന് പിന്നാലെ ഒരു പ്രതികരണവും നടത്താതെ രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ സതീശനൊപ്പം ഉണ്ടാകും. മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും യുഡിഎഫ് പ്രവര്‍ത്തകരുടേയും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പത്തു വര്‍ഷക്കാലത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്നും കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തമാണ് സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ളതെന്നും ചെന്നിത്തല പ്രതികരിച്ചു.

Recent News

Advertisement
WhiteswanTV Footer