കാസർഗോഡ് : പൈവളിഗയിൽ പതിനഞ്ചുകാരിയെയും യുവാവിനെയും വീടിന് സമീപത്തെ പറമ്പിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. പെൺകുട്ടിയെയും യുവാവിനെയും കാണാതായി മൂന്നാഴ്ച കഴിഞ്ഞാണ് പോലീസ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയതെന്ന് കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചു. സ്ത്രീകളെയോ കുട്ടികളെയോ കാണാതായാൽ പൊലീസ് അപ്പോൾ തന്നെ അന്വേഷണം ആരംഭിക്കണം.
പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാനെന്താണ് ബുദ്ധിമുട്ടെന്നും കോടതി ആരാഞ്ഞു . അതേസമയം പെൺകുട്ടി ഒളിച്ചോടിപ്പോയെന്നാണ് കരുതിയതെന്ന് പൊലീസ് കോടതിയിൽ മറുപടി നൽകി. പോക്സോ കേസ് ആയി വേഗത്തിലുള്ള അന്വേഷണം അല്ലേ 15 വയസ്സുള്ള പെൺകുട്ടിയെ കാണാതാകുമ്പോൾ വേണ്ടത് എന്നും, എന്നാൽ ഒരു സ്ത്രീ എന്ന നിലയിലാണ് കേസ് പോലീസ് അന്വേഷിച്ചതെന്നും കോടതി വിമർശിച്ചു. കേസ് ഡയറി ഹാജരാക്കിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.






