മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിലെ ഗംഗാനദിയുടെ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. നദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് കോളിഫോം ബാക്ടീരിഎയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
കുംഭമേളയോടനുബന്ധിച്ച് ലക്ഷക്കണക്കിന് പേരാണ് ഗംഗാനദിയില്‍ പുണ്യസ്നാനം നടത്തിയത്. ഗംഗയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കാര്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.
ട്രൈബ്യൂണല്‍ ചെയര്‍ പേഴ്സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിദഗ്ധ അംഗമായ എ. സെന്തില്‍ വേല് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.






