തിരുവനന്തപുരം: സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന യുജിസിയുടെ കരട് ചട്ടം വിദ്യാഭ്യാസ മേഖലയുടെ മുഴുവന്‍ ഔന്നത്യത്തെയും ഇല്ലാതാക്കുന്നതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഭൂഷണമായ പരിഷ്‌ക്കാരങ്ങളല്ല കരട് ഭേദഗതിയിലുള്ളത് എന്നും സംഘപരിവാര്‍ ആലയില്‍ വിദ്യാഭ്യാസ മേഖലയെ തളച്ചിടാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
പുതിയ പരിഷ്‌കാരം അനുസരിച്ച് വ്യവസായ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിസിമാരാകാന്‍ സാധിക്കും. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് യാതൊരു സംഭാവനയും ചെയ്യാത്ത സംഘപരിവാറിന് ഇടം നല്‍കാനുള്ള ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള നീക്കമാണിതെന്നതില്‍ സംശയമില്ല. എത്ര പദ്ധതിയിട്ടാലും കാവിവത്കരണത്തിനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.




