Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹിജാബ് വിവാദം; സമൂഹ മാധ്യമത്തിലൂടെ വർഗീയ പ്രചാരണം നടത്തിയ പിടിഎ പ്രസിഡന്റിനെതിരെ പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ പ്രചാരണം നടത്തിയ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ ,പി.ടി.എ. എക്‌സിക്യൂട്ടിവ് അംഗം ജമീർ പരാതി നൽകി. ആദ്യം സൈബർ പോലീസ് ഏറ്റെടുത്ത കേസ് പിന്നീട് പള്ളുരുത്തി കസബ സ്റ്റേഷനിലേക്ക് മാറ്റി.

അതേസമയം, ഡിഡിഇ ശിരോവസ്ത്രം ധരിച്ച വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന് നൽകിയ ഉത്തരവിന് നിലവിൽ സ്റ്റേ ഇല്ല. ഹൈക്കോടതി ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്നലെ തള്ളി. സെന്റ് റീത്താസ് സ്‌കൂളിന്റെ ഹർജിയിൽ സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

കുട്ടിയെ മാനസിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചതായും, കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതും, നിയമ നടപടികൾ സ്വീകരിക്കുമെന്നും വിദ്യാർത്ഥിയുടെ പിതാവ് അറിയിച്ചു. സ്കൂൾ അധികൃതർ, മതേതര വസ്ത്രങ്ങൾ അനുവദനീയമാണെന്നും, കുട്ടിയുടെ ധരിച്ച ഷോൾ മതേതരമല്ലെന്നും വ്യക്തമാക്കി.

സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി ഹൈക്കോടതിക്ക് നൽകിയ സംരക്ഷണത്തിന് നന്ദി അറിയിച്ചു. സ്കൂൾ നിയമങ്ങൾ പാലിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥിനി പഠനം തുടർന്നു കൊണ്ടുപോകാമെന്നും, കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്നും അവർ പറഞ്ഞു.

Advertisement
WhiteswanTV Footer