കൊച്ചി: മുസ്‌ലിം സമുദായത്തെയും ജിഫ്രി മുത്തുക്കോയ തങ്ങളെയും കുറിച്ച് സമൂഹമാധ്യമത്തിൽ വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആർ.വി. ബാബുവിനെതിരെ പൊലീസ് കേസ്. പിഡിപി കേന്ദ്ര കമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.
‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ജിഫ്രി മുത്തുക്കോയ തങ്ങളെ ആഭ്യന്തരമന്ത്രി ഒപ്പം കൂട്ടിയ നടപടിയെ വിമർശിച്ചുകൊണ്ടാണ് ആർ.വി. ബാബു ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പിൽ മുസ്‌ലിം സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതും വർഗീയ വിദ്വേഷം വളർത്തുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.




