കൊച്ചി: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് 110 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ സാമൂഹ്യ കാരുണ്യ പ്രവര്‍ത്തന വിഭാഗമായ ഹിന്ദുജ ഫൗണ്ടേഷന്‍ വിദ്യാഭ്യാസത്തിലൂടേയും ജീവനോപാധി ലഭ്യമാക്കുന്നതിലൂടേയും യുവാക്കളെ ശാക്തീകരിക്കുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു.
ജീവനോപാധിക്കായുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ യുവാക്കളെ ശാക്തീകരിക്കുന്ന പദ്ധതികളിലൂടെ ഒരു ലക്ഷത്തോളം യുവാക്കള്‍ക്കാണ് ഗുണം ലഭിച്ചത്. ഹിന്ദുജ ഗ്രൂപ്പിന്റെ വിവിധ കമ്പനികളുമായി സഹകരിച്ചാണ് ഫൗണ്ടേഷന്‍ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളുമായി മുന്നേറിയത്. തൊഴില്‍ പരിശീലനം, ഡിജിറ്റല്‍ രംഗത്തെ കഴിവുകള്‍ മെച്ചപ്പെടുത്തല്‍, ആശയ വിനിമയ, തൊഴില്‍ നൈപുണ്യ രംഗങ്ങളില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തല്‍ തുടങ്ങിയവയായിരുന്നു ഇതിന്റെ ഭാഗമായി നടത്തിയത്.
2025 സാമ്പത്തിക വര്‍ഷം വരെ 15ലേറെ സംസ്ഥാനങ്ങളിലായുളള 7.4 ലക്ഷത്തിലേറെ യുവാക്കളെയാണ് വിദ്യാഭ്യാസ പരിപാടികളിലൂടെ പിന്തുണച്ചത്. റോഡ് ടു സ്‌കൂള്‍, റോഡ് ടു ലൈവ്‌ലിഹുഡ് എന്ന പേരിലാണ് ഇതിനായുള്ള നീക്കങ്ങള്‍ നടത്തിയത്. ഹരിയാന ഡെവലപ്‌മെന്റ് ഇംപാക്ട് ബോണ്ട് അടക്കമുള്ള പദ്ധതികളാണ് വിദ്യാഭ്യാസ രംഗത്തേക്കായി നടത്തിയത്.
തങ്ങളുടെ പദ്ധതികളുടെ ഭാഗമായി മാത്രമല്ല ഹിന്ദുജ ഫൗണ്ടേഷന്‍ യുവാക്കള്‍ക്കായുള്ള ശാക്തീകരണ പരിപാടികളെ കാണുന്നതെന്നും രാഷ്ട്ര നിര്‍മാണത്തിലെ സുപ്രധാന നീക്കമാണിതെന്നും കഴിവുകളും മൂല്യങ്ങളും കാഴ്ചപ്പാടുകളുമുള്ള യുവാക്കളെ എല്ലാ രംഗങ്ങളിലും പ്രോല്‍സാഹിപ്പിക്കുതിലൂടെ യുവ ഇന്ത്യക്കാര്‍ പുരോഗമന ഇന്ത്യയുടെ ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടായി മാറുമെന്നും ഹിന്ദുജ ഫൗണ്ടേഷന്‍ സ്റ്റിയറിങ് കമ്മിറ്റി അംഗം നമ്രത ഹിന്ദുജ പറഞ്ഞു.
25 വയസിനു താഴെയുള്ള 600 ദശലക്ഷത്തിലേറെ ഇന്ത്യക്കാരുമായി യുവാക്കളുടെ കഴിവുകളെ വളര്‍ത്താന്‍ ശ്രമിക്കുന്നത് ദേശീയ തലത്തില്‍ ഏറെ പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഹിന്ദുജ ഫൗണ്ടേഷന്‍ പ്രസിഡന്റ് പോള്‍ ഏബ്രഹാം പറഞ്ഞു.
Content: Hinduja Foundation empowers over eight lakh youth






