കോട്ടയം : കഞ്ഞിക്കുഴി ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ വിളംബര സന്ദേശ മാരത്തൺ സംഘടിപ്പിച്ചു. ഡിസംബർ ഒന്നി ന് രാവിലെ ഒൻപതു മണിക്ക് സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച മാരത്തൺ കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്തു.
സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാദർ ഡോക്ടർ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാദർ വർഗീസ് കൊട്ടക്കാട്ട്, ഹെഡ്മാസ്റ്റർമാരായ ബിജു വി എം, എൻ എഫ് സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ജയ്മോൻ വർഗീസ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയിംസ് മാത്യു, രജീഷ് കുമാർ വി, എലിസബത്ത് ഔസേപ്പ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്കൂളിലെ സ്കൗട്ട്, ഗൈഡ് എൻഎസ്എസ്, ജെആർസി, ലിറ്റിൽ കൈറ്റ് ഉൾപ്പെടെ ആയിരത്തിഞ്ഞൂറി ലധികം കുട്ടികൾ മാരത്തണിൽ പങ്കെടുത്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ അന്നമ്മ എബ്രഹാം, പ്രസംഗിച്ചു.






