സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പില്‍ തിളങ്ങി ഹോണ്ട റേസിംഗ് ഇന്ത്യ ടീം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി:മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (ചെന്നൈ) ആരംഭിച്ച 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ എന്‍എസ്എഫ്250ആര്‍ വിഭാഗം ആദ്യ റൗണ്ടിന്‍റെ ആദ്യ റേസില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി ഹോണ്ട റേസിംഗ് ഇന്ത്യ ടീം. രക്ഷിത് എസ് ധവെ ഈ വിഭാഗത്തില്‍ 11:12.157 സമയവുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 1:50.285 എന്ന മികച്ച ലാപ് സമയവും 16കാരനായ രക്ഷിത് കുറിച്ചു.

ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു രണ്ടാം സ്ഥാനത്തിന്. തന്‍റെ അന്താരാഷ്ട്ര പരിചയവുമായി ട്രാക്കില്‍ ഇറങ്ങിയ മലപ്പുറം സ്വദേശി മൊഹ്സിന്‍ പി 0.443 സെക്കന്‍ഡിന്‍റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തി. 11:16.226 സമയത്തിലാണ് മൊഹ്സിന്‍ മുഴുവന്‍ ലാപ്പും പൂര്‍ത്തിയാക്കിയത്. എ. എസ് ജെയിംസ് 11:16.669 സമയത്തില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

അഞ്ച് റൗണ്ടുകളാണ് 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പില്‍ ഉണ്ടാവുക. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ചെന്നൈയില്‍ തന്നെയായിരിക്കും മറ്റു റൗണ്ടുകളും അരങ്ങേറുക.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.