സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹൃദയപൂർവം’.ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണമ് പൂർത്തിയായിരിക്കുകയാണ്. മാളവിക മോഹനൻ ആണ് നായികയായി എത്തുന്നത്. കേരളത്തിനുപുറമെ പുണൈയിലും ഹൃദയപൂർവം ചിത്രീകരിച്ചിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് ഒരു സത്യൻ അന്തിക്കാട് ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമെന്ന പ്രത്യേകതയോടുകൂടെയാണ് ‘ഹൃദയപൂർവം’ റിലീസിനെത്തുന്നത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റുപ്രധാനതാരങ്ങൾ. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.






