Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രി ഗൾഫ് പര്യടനത്തിന് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് തുടക്കം. ഇന്നലെ ബഹ്റൈനിലെത്തിയ മുഖ്യമന്ത്രി നാളെയാണ് പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേർന്ന് ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന സംഗമത്തിലാണ് മുഖ്യമന്ത്രി മുഖ്യാതിഥിയായി എത്തുന്നത്.

ബഹ്റൈനിലെ പ്രതിപക്ഷ സംഘടനകൾ പരിപാടി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈൻ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ഒമാനിലേക്കാണ് പോകുന്നത്. ഒമാനിൽ 26 വർഷത്തിന് ശേഷമാണ് കേരള മുഖ്യമന്ത്രിയുടെ സന്ദർശനം.

ഒമാനിൽ നടക്കുന്ന ഇന്ത്യൻ സോഷ്യൽ ക്ലബ് -കേരള വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിൽ മുഖ്യമന്ത്രി മുഖ്യാതിഥിയായിരിക്കും. മസ്‌കത്തിലെ അമിറാത്ത് പാർക്കിലാണ് ചടങ്ങ് നടക്കുന്നത്.

മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായി 24നും 25നും ഒമാനിലും സലാലയിലും, 30ന് ഖത്തറിലും, അടുത്ത മാസം 7ന് കുവൈത്തിലുമായി, 9ന് യുഎഇയിലും പരിപാടികളുണ്ട്.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ കുതിപ്പായി ഈ സന്ദർശനം വിലയിരുത്തപ്പെടുകയാണ്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. പ്രവാസലോകത്തും തെരഞ്ഞെടുപ്പ് ചൂട് കൂടി വരുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Recent News

Advertisement
WhiteswanTV Footer